വേദനിപ്പിക്കുന്ന വിയോഗം ; ഉമയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനെത്തി രാഹുൽ ഗാന്ധി.പി.ടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിക്കുകയാണ് അവരുടെ കുടുംബത്തിന്റെ ദുംഖത്തിൽ രാഹുൽ ഗാന്ധി പങ്കുചേരുകയും ചെയ്തു. ഉമ്മയെ ചേർത്തുപിടിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം ഷാഫി പറമ്ബിൽ, വി ടി ബൽറാം അടക്കമുള്ള നേതാക്കൾ പങ്കുവെക്കുന്നുണ്ട്. ‘വേണ്ടപ്പെട്ടവരുടെ വേർപാട് അനുഭവിച്ചവർക്ക് അതിന്റെ വേദന നന്നായി മനസ്സിലാവും’ എന്നാണു ചിത്രം പങ്കുവെച്ചുകൊണ്ട് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.

വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. പി ടി തോമസിൻറെ വേർപാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നുവെന്നും കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുൽ ഗാന്ധി ഓർമ്മിച്ചു.

അതേസമയം, പി ടി തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രയപ്പെട്ട നേതാവിന് വിട നൽകാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. ശേഷം രാവിലെ ഒമ്ബത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിച്ച്‌ എറണാകുളം ഡിസിസിയിൽ പൊതുദർശനത്തിന് വെയ്ക്കും. 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകൾ.

Related posts

Leave a Comment