രാഹുൽ ഗാന്ധി എംപി കണ്ണൂർ വിമാനത്താവളത്തിലെത്തി, വയനാട്ടിലേക്കുള്ള യാത്രയിലൂടനീളം വൻ വരവേല്പ്

കണ്ണൂർ: മൂുന്ന് ദിവസത്തെ ഔദ്യോേ​ഗിക പരിപാടികളുമായി മുൻ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി കണ്ണൂർ വിമാനത്താവളത്തിലെത്തി. വയനാട്ടിലേക്കുള്ള യാത്രയിലൂടനീളം അദ്ദേഹത്തിനു വൻ വരവേല്പ് നല്കും. റോഡ് മാർഗം വയനാട്ടിലേക്ക് പോകുന്ന അദ്ദേഹത്തെ മട്ടന്നൂർ ടൗൺ, ചാവശേരി, ഉളിയിൽ, എം.ജി. കോളെജ്, കാക്കയങ്ങാട്, പേരാവൂർ, നിടുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് നേതാക്കളും സ്വീകരിക്കും.
കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ രാഹുൽ ​ഗാന്ധിയെ വരവേറ്റു. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്ന ദിവസം കോൺഗ്രസുകാർ എം കെ ജി സെന്റർ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. എ കെ ജി സെന്ററിനെക്കുറിച്ച്‌ നല്ല പരിചയമുള്ളവർക്കേ ഇത്തരം ആക്രമണങ്ങൾക്ക് സാധിക്കൂ.
എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ നടത്തിയ ഒരു നാടകമാണ് എ കെ ജി സെന്റർ ആക്രമണം. ഇ പി ജയരാജന് ഇഷ്ടംപോലെ ക്രിമിനലുകളുണ്ട്. അദ്ദേഹം അവരെവെച്ച്‌ നടത്തിയതാകാം ആക്രമണമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ വരവ് ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആക്രമണം. സി സി ടി വി ക്യാമറ ഉപയോഗിച്ച്‌ പോലീസ് പരിശോധിക്കട്ടെ.
ഒരു ക്രിമിനൽ സംഘത്തെ സി പി എം തിരുവനന്തപുരത്ത് വളർത്തുന്നുണ്ട്. അവരാകും ആക്രമണം നടത്തിയതെന്നും സുധാകരൻ ആരോപിച്ചു.

Related posts

Leave a Comment