രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂരിലെത്തി

ലഖിംപൂര്‍: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂരിലെത്തി. ഇരുവരും പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ്​.ഉത്തര്‍പ്രദേശ് പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ നിന്ന്​ വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പമാണ്​ രാഹുല്‍ ലഖിംപൂരിലെത്തിയത്​. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സര്‍ക്കാറിന്‍റെ നിലപാട്. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ച​ കസ്റ്റഡിയിലെടുത്തിരുന്നു.

Related posts

Leave a Comment