നികുതി പിടിച്ചുപറി ; ഇന്ധന വിലവർധനക്കെതിരെ കേന്ദ്രത്തെ ശക്തമായെതിർത്ത് രാഹുൽഗാന്ധി

പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ കേന്ദ്ര സർക്കാരിനെ ശക്തമായെതിർത്ത് രാഹുൽ ഗാന്ധി. ഇന്ധനവില എല്ലാവരെയും തകർക്കുകയാണെന്നും വിലവർധനവിൻറെ കാര്യത്തിൽ മാത്രമാണ്​ വികസനമെന്നും ട്വിറ്ററിൽ കുറിച്ച രാഹുൽ സർക്കാർ നികുതി വർധിപ്പിച്ചില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 66 രൂപയും ഡീസൽ ലിറ്ററിന് 55 രൂപയും ആകുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടും പങ്കുവെച്ചു .

‘നികുതി പിടിച്ചുപറി’ എന്ന ഹാഷ്ടാഗിനോടൊപ്പം പോസ്റ്റ് ചെയ്ത ട്വീറ്റിൽ അടിക്കിടി രാജ്യത്ത്​ ഇന്ധനവില വർധിക്കുന്നതിനാൽ ജനജീവിതം ദുരിതപൂർണമായിരിക്കുകയാണെന്നും നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​ എന്നും കുറ്റപ്പെടുത്തി .

ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​.വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില. എന്നാൽ, ​രാജസ്​താനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​.

Related posts

Leave a Comment