‘കള്ളന്റെ താടി’ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ന്യൂ ഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്‌ രാഹുൽ ഗാന്ധി. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിയെ വിമർഷിച്ചത്. ഒരു ചിത്രത്തോടൊപ്പം ചോർ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുൽ അടിക്കുറിപ്പ് നൽകിയത്. രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് ഒരുലക്ഷത്തിനടുത്ത് ലൈക് ലഭിക്കുകയും 3500ലേറെ ആളുകൾ പ്രതികരണവുമായി എത്തുകയും ചെയ്തു. പോസ്റ്റിനെതിരെ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ രംഗത്തെത്തി.


യു പി എ സർകാരിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാൽ 2016-ൽ വിമാനത്തിന്റെ വില 1670 കോടിയായി ഉയർത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയർത്തിയതെന്നാണ് സർകാർ വാദം. എന്നാൽ യു പി എ സർകാരിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 59000 കോടി രൂപക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് ഇൻഡ്യ കരാറൊപ്പിട്ടത്.റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓൺലൈൻ മാധ്യമമായ മീഡിയപാർട് റിപോർട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷൻ സർവീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതേക ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഴിമതി നടന്നോ എന്ന സംശയത്തെ തുടർന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. പബ്ലിക് പ്രൊസിക്യൂഷൻ സർവീസ് മുൻ മേധാവി എലിയാന ഹൗലടിക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment