ഇനി ‘ദ്രാവിഡ യുഗം’; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ്

കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. ആദ്യം വിമുഖത പ്രകടിപ്പിച്ച ദ്രാവിഡ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ അവസാനമായത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് എന്‍.സി.എയില്‍ നിന്ന് ഉടന്‍ സ്ഥാനമൊഴിയും. ഇപ്പോഴത്തെ പരിശീലകൻ രവി ശാസ്ത്രി വിരമിക്കുന്ന സ്ഥാനത്തേക്കാണ് ദ്രാവിഡ് എത്തുന്നത്. അടുത്ത പരിശീലകനായി ദ്രാവിഡ് വരണമെന്നായിരുന്നു പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം. ട്വന്റി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.

Related posts

Leave a Comment