Connect with us
48 birthday
top banner (1)

Alappuzha

നിങ്ങൾക്കോർമ്മയുണ്ടോ അൻസിൽ ജലീലിനെ..? ; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായി രാഹുൽ മാങ്കൂട്ടത്തിൽ

Avatar

Published

on

ദേശാഭിമാനി വ്യാജ വാർത്തയുടെ ചുവടുപിടിച്ച് കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കേസെടുത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ദേശാഭിമാനിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ പൂർണ്ണരൂപം

Advertisement
VKSHNM NWS KWT 1000 x 180 PX-01

നിങ്ങൾക്കോർമ്മയുണ്ടോ?
അൻസിൽ ജലീലിനെ.
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് പറഞ്ഞ് ദേശാഭിമാനി വാർത്ത കൊടുത്ത്, CPM നേതാക്കളും സൈബർ കൃമികീടങ്ങളും പാടി നടന്ന KSU സംസ്ഥാന നിർവ്വാഹക സമിതിയംഗംത്തെ. ജീവിക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് സ്ട്രോക്ക് വന്ന അച്ഛനെ നോക്കാൻ ചായക്കട തുടങ്ങിയ ആ ചെറുപ്പക്കാരനെ അപകീർത്തിപ്പെടുത്തിയ കഥ ഓർമ്മയുണ്ടോ?..
ആ പേര് നിങ്ങൾ മറന്നു പോയോ?
പേടിക്കണ്ട.
നിങ്ങളുടെ ഓർമ്മശക്തിക്ക് ഒന്നും പറ്റിയിട്ടില്ല.

CPM ഉം ദേശാഭിമാനിയും പുതിയ നുണക്കഥകളും പുതിയ പേരുകളും കൊണ്ടുവന്നപ്പോൾ ഈ പേര് മറന്നു പോയതാണ്.
പറഞ്ഞു വന്നത് വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമാണെന്നും, അൻസിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും, അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും പോലിസ് റിപ്പോർട്ട് വന്നു… ഇത്തരത്തിൽ CPMന്റെ എത്ര നുണബോംബുകൾ പൊട്ടിചീറ്റിയിരിക്കുന്നു, ഇനി ചീറ്റാനിരിക്കുന്നു… ഇനിയെത്ര അൻസിൽ ജലീലുമാർ. ഇങ്ങനെയൊക്കൊ കളളം പറഞ്ഞും പ്രചരിപ്പിച്ചുമാണ് CPM നാട്ടിൽ പ്രവർത്തിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

Published

on

ചേര്‍ത്തല: എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തണ്ണീര്‍മുക്കം ഇരുപത്തൊന്നാം വാര്‍ഡില്‍ റാം മഹേഷിന്റെ ഭാര്യയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Alappuzha

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ച് കൊന്നു

Published

on

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു.

Continue Reading

Alappuzha

ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Published

on

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. പ്രജിത്ത് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപിക രമ്യ, കായികാധ്യാപകന്‍ ക്രിസ്തുദാസ് എന്നിവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇപ്പോള്‍ കേസ്. വിശദ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഗുരുതര ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിച്ചിരുന്നു. അധ്യാപകരുടെ ശിക്ഷാ നടപടിയാണ് സംഭവത്തിനുപിന്നിലെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സ്‌കൂളിലെ അവസാന പീരഡില്‍ പ്രജിത്തിനെയും സഹപാഠി അജയനെയും ക്ലാസില്‍ കണ്ടില്ല. പിന്നീട് ഇരുവരും എത്തിയപ്പോള്‍ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് ഇരുവരെയും തല്ലുകയും ശകാരിക്കുകയും ചെയ്തു. ക്രിസ്തുദാസ് ചൂരലെടുത്ത് വിദ്യാര്‍ഥികളെ തല്ലിയിരുന്നു. കൂടാതെ രമ്യ അടക്ക രണ്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured