രാജ്യത്തിന്‍റെ രാഷ്​ട്രീയപ്രക്രിയയില്‍ ട്വിറ്റര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നായിരുന്നു ; രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്​ പുനഃസ്ഥാപിച്ച്‌ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഏറെ വിവാദത്തിന് വഴിവെച്ച കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി എം.പിയുടെ ട്വിറ്റര്‍ അക്കൗണ്ട്​ പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാവിലെയാണ്​ രാഹുലിന്‍റെ അക്കൗണ്ട്​ ട്വിറ്റര്‍ ഇന്ത്യ സജീവമാക്കിയത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത്​ നിന്ന്​ വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ​ ട്വിറ്ററിന്‍റെ നടപടി.

കഴിഞ്ഞയാഴ്ചയാണ്​ രാഹുലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ താല്‍കാലികമായി മരവിപ്പിച്ചത് ​. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 9 കാരിയുടെ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനാണ്​ ട്വിറ്റര്‍ രാഹുലിനെതിരെ നടപടിയെടുത്തത്​.

രാഹുലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ പുനഃസ്ഥാപിച്ച വിവരം കോണ്‍ഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിന് പിന്നാലെ റദ്ദാക്കപ്പെട്ട ചില കോണ്‍ഗ്രസ്​ നേതാക്കളുടെ അക്കൗണ്ടുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്​. അതെ സമയം ട്വിറ്റര്‍ അക്കൗണ്ട്​ റദ്ദാക്കിയതിനെതിരെ രൂക്ഷവിമര്‍​ശനവുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

രാജ്യത്തിന്‍റെ രാഷ്​ട്രീയപ്രക്രിയയില്‍ ട്വിറ്റര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. അതെ സമയം രാഹുല്‍ ഗാന്ധി ചിത്രങ്ങള്‍ പങ്കുവെച്ചതില്‍ പരാതിയില്ലെന്ന്​ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്വിറ്റര്‍ ഇന്ത്യ അക്കൗണ്ട്​ പുനഃസ്ഥാപിച്ചത് .

Related posts

Leave a Comment