രാഘവ്ജിയെ മാതൃകയാക്കണം:വി കെ ശ്രീകണ്ഠൻ

സ്വാതന്ത്ര്യം ലഭിച്ച ശേഷം അധികാരത്തിനു പിറകെ പോകാതെ ലളിത ജീവിതം നയിച്ച് ഗാന്ധിസവും ഖാദിയുടെ പ്രചാരകനുമായി പ്രവർത്തിച്ച രാഘവ്ജിയെ പുതിയ തലമുറ മാതൃകയാക്കണമെന്നു പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ  അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര സേനാനിയും ദണ്ഡി സത്യാഗ്രഹത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൂടെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ചെയ്ത എൻ പി രാഘവ പൊതുവാൾ എന്ന  ~. രാഘവജി.  ~ യുടെ 115~മതു ജന്മ വർഷികത്തോടനുബന്ധിച്ചു
I C G T സംഘടിപ്പിച്ച  virtual അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കേരള സർവോദയ സംഘം ജനറൽ സെക്രട്ടറി കെ ജി ബാബുരാജ്,
ഷൊർണൂർ മുനിസിപ്പൽ കൗണ്സിലർ കെ കൃഷ്ണകുമാർ (ഗാന്ധി സേവാ വേദി) ,
വി ടി വി ദാമോദരൻ, പ്രസിഡണ്ട്, ഗാന്ധി സാഹിത്യ വേദി, അബുദാബി, എൻ കെ വിജയകുമാർ, കഥാകൃത്ത്,എന്നിവർ പങ്കെടുത്തു സംസാരിച്ചു. രാധാകൃഷ്ണൻ മച്ചിങ്ങൽ സ്വാഗതവും സി മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.

പാർവതി ജയകൃഷ്ണന്റെ പ്രാർത്ഥനയും, മധുനായർ രചിച്ച രാഘവ്ജിയെക്കുറിച്ചുള്ള കവിതയും, പ്രത്യേകതയായിരുന്നു.  സേതുനാഥ്, ബാബു പീതാംബരൻ, ബി പവിത്രൻ, ചന്ദ്രൻ മുല്ലപ്പള്ളി, ഡോക്ടർ പ്രശാന്ത്, കെ പി ശിവകുമാർ , എം ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് അനീസ്, മജീദ്, അജിത്കുമാർ, എം പി രവീന്ദ്രനാഥ്, ടി കെ അച്യുതൻ,ചന്ദ്രപ്രകാശ്  ,  ബി എ നാസർ, ശ്രീജിത്, ടോജി ഡേവീസ് എന്നിവർ ആശംസകൾ നേർന്നു.

Related posts

Leave a Comment