റാഗിങ് ; മുക്കം ഐ.എച്ച്‌.ആർ.ഡി കോളജിൽ സംഘർഷം , നാല് വിദ്യാർത്ഥികൾക് പരിക്ക്

കോഴിക്കോട്: റാഗിങ്ങിൻറെ പേരിൽ മുക്കം ഐ.എച്ച്‌.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബിരുദ വിദ്യാർഥികളായ ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു.ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബികോം ബിരുദ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. നിർബന്ധിച്ച്‌ പാട്ടുപാടിപ്പിക്കാനാണ് സീനിയർ വിദ്യാർഥികൾ ശ്രമിച്ചത്.ഇതുസംബന്ധിച്ച്‌ ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്.

വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ മുക്കം പി.എച്ച്‌.സിയിൽ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

Leave a Comment