റഫീക്ക് അഹമ്മദിന് ഫോം ഖത്തർ എരഞ്ഞോളി മൂസ്സ പുരസ്‌കാരം

ഖത്തറിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ( Friends Of Rhythm and Mercy Qatar ) ഏർപ്പെടുത്തിയിട്ടുള്ള 2020 ലെ എരഞ്ഞോളി മൂസ്സ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .മലയാള ചലച്ചിത്ര ഗാന രചനാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത് .ഒരു ലക്ഷം രൂപയും ശില്പവുമാണ് പുരസ്‌കാരം. പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ , സുപ്രസിദ്ധ പിന്നണി ഗായകനും സംഗീതജ്ഞനുമായ വി ടി മുരളി ,സംഗീത നിരൂപകൻ ഇ ജയകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്ണയിച്ചതെന്ന് സംഘടനയുടെ ട്രഷററും പ്രോഗ്രാം കൺവീനറുമായ കെ മുഹമ്മദ് ഈസ്സ പറഞ്ഞു. .വ്യത്യസ്ത കലാ മേഖലയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നാലു കലാകാരന്മാരെയും ചടങ്ങിൽ ആദരിക്കും .കാനേഷ് പൂനൂർ ( മാപ്പിളപ്പാട്ട് രചന ) , കോഴിക്കോട് അബൂബക്കർ ( വാദ്യ സംഗീതം ) , മുരളീധരൻ ടി കെ ( നാടൻ പാട്ട് ), വിജയൻ അരങ്ങാടത് ( നാടകം ) എന്നീ കലാകാരന്മാരെയാണ് 25000 /- രൂപയും പ്രശസ്തിഫലകവും നൽകി ഈ വർഷം ആദരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
നവംബർ മാസം രണ്ടാം വാരത്തിൽ തിരുവനതപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചു് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് പ്രസിഡണ്ട് കെ കെ ഉസ്മാൻ പറഞ്ഞു .കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും .
കലാ രംഗത്തെ വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്കാണ് ഓരോ വർഷവും എരഞ്ഞോളി മൂസ്സ പുരസ്‌കാരം നൽകി വരുന്നത് .പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ കണ്ണൂർ ഷെരീഫ് ആണ് പ്രഥമ പുരസ്‌കാരത്തിന് അര്ഹനായിരുന്നത്
ഫോം ഖത്തർ ഉപദേശക സമിതി അംഗങ്ങളായ പി എൻ ബാബുരാജൻ , കെ എം വർഗീസ് , , ജനറൽ സെക്രട്ടറി ഇ എം സുധീർ , വർക്കിംഗ് പ്രസിഡണ്ട് അൻവർ ബാബു , വൈസ് പ്രസിഡണ്ട് ഡോക്ടർ സമദ് ജോയിന്റ് സെക്രട്ടറി മൻസൂറലി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു .

Related posts

Leave a Comment