‘മലയാളി പൊളിയല്ലെ’; അപൂർവ്വ മരുന്നിന് 18 കോടിയും സമാഹരിച്ചു

കണ്ണൂർ: പേശികളെ ക്ഷയിപ്പിക്കുന്ന സ്പെനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ അപൂർവ്വ മരുന്നിന് വേണ്ടിയുളള മുഴുവൻ തുകയും സമാഹരിച്ചു. ലോകമെമ്പാടുമുളള മലയാളികളുടെ കരുണയുടെ കൈ കുമ്പിൾ നിറഞ്ഞപ്പോൾ മുഹമ്മദിന് ലഭിച്ചത് പുതു ജീവനാണ്. അപൂർവ്വ മരുന്നിന് 18 കോടി രൂപയായിരുന്നു വില. ലോകത്തിന്റെ വിവധ ഭാ​ഗങ്ങളിൽ നിന്നാണ് സഹായം എത്തിയത്. 6 ദിവസം മുമ്പാണ് കണ്ണൂർ മാട്ടൂർ സ്വദേശി റഫീഖിന്റെയും മറിയുമ്മയുടെയും മകന്റെ അസുഖത്തെ കുറിച്ച് പുറംലോകം അറിയുന്നത്. മുഴുവൻ തുകയും ലഭിച്ചതിനാൽ ഇനി പണം അയക്കേണ്ടെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. വളരെ പെട്ടെന്ന് തന്നെ മുഹമ്മദിന് മരുന്ന് ലഭിക്കുമെന്നാണ് വിവരം. 14 കൊല്ലമായി വീൽ ചെയറിൽ കഴിയുന്ന റഫീക്കിന്റെ മൂത്ത മകൾ അഫ്രക്കും ഇതേ അസുഖമാണ്. 2 വയസ്സ് തികയും മുമ്പേ മുഹമ്മദിന് ഒരു ഡോസ് മരുന്ന് നൽകിയാൽ മുഹമ്മദിന് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നാണ് വിദ​ഗ്​ദർ പറയുന്നത്. അതേസമയം പണം നൽകിയ കരുണ വറ്റാത്ത ഹൃദയങ്ങൾക്ക് റഫീഖും കുടുംബവും നന്ദി പറഞ്ഞു.

Related posts

Leave a Comment