റാഡിക്കോ ഖെയ്താന്‍ മോർഫിയസ് ബ്ലൂ എക്‌സോ ഇനി കേരളത്തിലും

കൊച്ചി: മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍ മോർഫിയസ് ബ്ലൂ എക്‌സോ പ്രീമിയം ബ്രാണ്ടി ഇനി കേരളത്തിലും ലഭ്യമാകും. ബ്രൗൺ സ്പിരിറ്റ് വിഭാഗത്തിലെ മുൻനിര ഉത്പന്നമാണ് ഇത്. 60%-ത്തിലധികം വിപണി വിഹിതമുള്ള മാർക്കറ്റ് ലീഡറായ മോർഫിയസ് എക്‌സോയേക്കാൾ പ്രീമിയമാണ് മോർഫിയസ് ബ്ലൂ എക്‌സോ ബ്രാൻഡ്. 2009 ലാണ് മോർഫിയസ് ബ്രാൻഡ് ആരംഭിച്ചത്. തെന്നിന്ത്യൻ സിനിമാ താരമായ നിധി അഗർവാളാണ് മോർഫിയസിന്റെ ബ്രാൻഡ് അംബാസിഡർ.മോര്‍ഫിയസ് ബ്ലൂ എക്‌സ്ഒ എന്ന പ്രീമിയം ബ്രാണ്ടി കേരളത്തിലെ വിപണിയിലേക്കെത്തിച്ച് റാഡിക്കോ ഖെയ്താന്റെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയാണ് ഞങൾ ലക്ഷ്യമിടുന്നതെന്ന് റാഡിക്കോ ഖെയ്താന്‍ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമര്‍ സിന്‍ഹ പറഞ്ഞു. കേരളത്തില്‍ ബ്രാണ്ടി ഉപഭോഗം ഉയര്‍ന്ന തോതിലാണ്. അതിനാല്‍ തന്നെ ഈ ബ്രാന്‍ഡിനെ കേരളം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment