റൈസിംഗ് സ്റ്റാർ സി സി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രശസ്ത ക്രിക്കറ്റ് ടീം ആയ റൈസിംഗ് സ്റ്റാർ സി സി യുടെ ഈ സീസണിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു. സാൽമിയയിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യ സ്‌പോണ്‍സര്‍ ആയ മുഹമ്മദ് സലാഹ് & റീസാ യൂസഫ് ബെഹ്‌ബെഹാനി കമ്പനി അഡ്മിൻ മാനേജർ ബി എസ് പിള്ളൈ പ്രകാശനം നിർവ്വഹിച്ചു.  റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് ക്യാപ്റ്റൻ വിപിൻ രാജേന്ദ്രൻ ജഴ്‌സി ഏറ്റു വാങ്ങി .
കോ സ്‌പോണ്‍സർ അൽ ജസീറ ട്രാവൽ & കാർഗോ സിഇഒ സയ്ദ് അലവി, റൈസിംഗ് സ്റ്റാർ സി സി കുവൈത്ത് കോർഡിനേറ്റർസ് ബിജു സി എ, അനീഷ് അക്ഷയ, ജയേഷ് കൊട്ടോല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോൺ നന്ദിയും പറഞ്ഞു.

Related posts

Leave a Comment