ഹോക്കി താരത്തിന്റെ കുടുംബത്തിന് ജാതീയ അധിക്ഷേപം ; പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പ്രതിഷേധം രേഖപ്പെടുത്തി

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ഹരിദ്വാർ സ്വദേശിയായ വന്ദന കതാരിയയുടെ കുടുംബത്തിന് ജാതീയ അധിക്ഷേപം നേരിട്ട സംഭവത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവർത്തികൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന് വിരുദ്ധവുമാണ്. ഇത്തരം ജാതി ചിന്തകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചു

Related posts

Leave a Comment