ആര്‍.എന്‍ രവി തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു

ചെന്നൈഃ തമിഴ്നാട് ഗവര്‍ണറായി കേരള കേഡര്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജീബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്‍റെ പതിനഞ്ചാമത്തെ ഗവര്‍ണറാണു ബിഹാര്‍ സ്വദേശിയായ രവി.

The Governor of Nagaland, Shri R.N. Ravi calling on the Prime Minister, Shri Narendra Modi, in New Delhi on August 08, 2019.

‌കേരളത്തില്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം കേന്ദ്ര സര്‍വീസിലേക്കു പോയ രവി, പിന്നീട് ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി, ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക തലവന്‍, നാഗാലാന്‍ഡ് ഗവര്‍ണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പതിനാണ് നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. ഗവര്‍ണ‌റെ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്നു പല സീനിയര്‍ ഉദ്യോഗസ്ഥരും കൊഹിമ പ്രസ് ക്ലബും വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളുടെ നാനാ വിഷയങ്ങളില്‍ അവഗാഹമുണ്ടായിരുന്ന രവിക്ക് പക്ഷേ, ഗവര്‍ണര്‍ എന്ന നിലയില്‍ വലിയ എതിര്‍പ്പുകളാണു നേരിടേണ്ടി വന്നത്.

Related posts

Leave a Comment