ആർജെ സൂരജ് സിപിഎമ്മിന്റെ കുഴലൂത്തുകാരൻ ; സുധാകരനെതിരെ വ്യാജ ആരോപണം ; നടപടിക്കൊരുങ്ങി റേഡിയോ മലയാളം

കൊച്ചി : കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ സുധാകരനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി റേഡിയോ മലയാളം രംഗത്ത്. റേഡിയോ മലയാളത്തിൽ ജോലി ചെയ്യുന്നുവെന്ന മേൽവിലാസത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സൃഷ്ടിച്ച ആർ ജെ സൂരജിനെതിരെ ആണ് റേഡിയോ മലയാളം നടപടിക്കൊരുങ്ങുന്നത്. അവരുടെ ഫേസ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച് കുറിപ്പ് വന്നിട്ടുണ്ട്. സിപിഎം രാഷ്ട്രീയം പിന്തുടരുന്ന സൂരജ് മുമ്പും കോൺഗ്രസിനെതിരെ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സിപിഎം പ്രതിരോധത്തിൽ ആകുമ്പോൾ ഇതുപോലെയുള്ള ആളുകളെ രംഗത്തിറക്കാറുള്ളത് പതിവാണ്. കൊലയാളി ആകാശ് തില്ലങ്കേരിയുമായി അടുത്ത സൗഹൃദമാണ് സൂരജിനു ഉള്ളത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

റേഡിയോ മലയാളം 98.6 ൽ പരിപാടികൾ അവതരിപ്പിക്കുന്ന ആർജെ സൂരജ് കഴിഞ്ഞ ദിവസം വിമാനയാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതായി അറിയുന്നു. പ്രസ്തുത വിവാദവുമായി റേഡിയോ മലയാളത്തിനു യാതൊരു ബന്ധവുമില്ല എന്നും, അത്തരം വിവാദങ്ങൾ റേഡിയോ മലയാളത്തിൻറെ കാഴ്ചപ്പാടല്ല എന്നും, അതിന് റേഡിയോ ഒട്ടും ഇടം നൽകിയിട്ടില്ല എന്നും ബഹുമാന്യരായ ശ്രോതാക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അതോടൊപ്പം, ആർജെ സൂരജ് റേഡിയോ മലയാളത്തിന്റെ സ്റ്റാഫ് അല്ലെന്നും ഫ്രീലാൻസ് കോൺട്രിബ്യൂടർ മാത്രമാണെന്നും വ്യക്തികളുടെ വീക്ഷണങ്ങൾ സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്നും സവിനയം അറിയിക്കുന്നു.

വിവാദവുമായി ബന്ധപ്പെട്ട് സ്ഥാപനമെന്ന നിലയ്ക്കുള്ള തുടർനടപടികൾ പോളിസിയനുസരിച്ച് തീരുമാനിക്കുന്നതായിരിക്കും.

റേഡിയോ മലയാളത്തോട് ശ്രോതാക്കൾ തുടരുന്ന സ്നേഹത്തിനും പിന്തുണക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

മാനേജ്മെന്റ്

Related posts

Leave a Comment