ക്വട്ടേഷന്‍ ലഹരിമരുന്ന് മാഫിയകളുമയുള്ള സി പിഎം ഡി വൈ എഫ് ഐ ബന്ധം നാടിനാപത്ത് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ജനകീയ വിചാരണ നടത്തി.

തില്ലങ്കേരി: ക്വട്ടേഷന്‍ ലഹരിമരുന്ന് മാഫിയകളുമയുള്ള സി പിഎം ഡി വൈ എഫ് ഐ ബന്ധം നാടിനാപത്ത് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടി തില്ലങ്കേരിയിൽ ജനകീയ വിചാരണ നടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്വർണ്ണ ലഹരി സംഘത്തിൻ്റെ കൊട്ടെഷനിലൂടെ നേടിയ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന ഡിവൈഎഫ്ഐ കൂട്ടത്തെ ആത്മാർത്ഥമായി തളളി പറയാൻ സി പി എം തയ്യാറാണോ.
സ്വര്‍ണ്ണകള്ളക്കടത്തുകാരില്‍ നിന്നും സിപിഎം വിഹിതംപറ്റുകയാണെന്നുള്ള വിവരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. സിപിഎം നേതാക്കളുമായി ബന്ധമുള്ള ഒട്ടേറെ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ നല്‍കി കൊള്ളക്കും കൊലക്കും പറഞ്ഞ് വിടുന്ന സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തെറ്റ് ചെയ്യാന്‍ കൂട്ട് നില്‍ക്കുകയും പിന്നീട് തെറ്റ് തിരുത്തുകയും എന്നതാണ് സിപിഎമ്മിന്റെ നയം ഈ നീക്കം സിപിഎമ്മിന് തന്നെ പണിയായിരിക്കുകയാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിക്കും ഏറ്റവും കൂടുതല്‍ ലൈക്ക് അടിക്കാന്‍ പറഞ്ഞവര്‍ ഇപ്പോള്‍ ആരും ലൈക്ക് അടിക്കരുതെന്ന് പറഞ്ഞ് കരയുകയാണെന്നും സുദീപ് പറഞ്ഞു. മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ മുഖ്യ പ്രഭാഷണം നടത്തി. രാഗേഷ് തില്ലങ്കേരി, ആർ കെ നവീൻകുമാർ,രോഹിത്ത് കണ്ണൻ, വിജിത്ത് നിലഞ്ചേരി , ജിബിൻ കുന്നുമ്മൽ, പി വി രജീഷ്, ഷഫീർ കക്കൂൽ,ശ്രീനേഷ് മാവില, യു ശ്രുതി,കെ അഭിലാഷ്, രാജേഷ് കയനി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment