ചോദ്യപ്പേപ്പറുകൾ സ്വകാര്യ ഓൺലൈനിലൂടെ ; സർക്കാരിന്റേത് ഗുരുതര വീഴ്ചയെന്ന് അധ്യാപകർ

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് സ്വകാര്യ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പുറത്തുവന്നത് സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഗുരുതര വീഴ്ചയെന്ന് അധ്യാപകർ. ഇന്നലെ രാവിലെ   9.30 ന് ആരംഭിക്കേണ്ടിയിരുന്ന പ്ളസ് വൺ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ 9.50 വരെയും ഔദ്യോഗിക പോർട്ടലിൽ ലഭ്യമായിരുന്നില്ല. എന്നാൽ, രാവിലെ 9 മണി മുതൽ തന്നെ ചില അധ്യാപകർ വഴിയും  സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ചോദ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഔദ്യോഗിക സംവിധാനത്തിന് വെളിയിലൂടെ ചോദ്യക്കടലാസ് പ്രചരിപ്പിക്കപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ  ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിൽ ബാഹ്യ ശക്തികളുടെ അനധികൃത ഇടപെടലിന്റെ വ്യക്തമായ തെളിവാണിത്. പൊതു പരീക്ഷയിലും ഇത്തരം ഇടപെടലുകളും അട്ടിമറി സാധ്യതയും ഒഴിവാക്കാനായി സർക്കാരിന്റെ ശക്തമായ നിരീക്ഷണവും ഇപ്പോഴത്തെ വീഴ്ചയിൽ കുറ്റക്കാർക്കെതിരേ നടപടിയും ഉണ്ടാകണമെന്ന് എഫ്.എച്ച്എസ്.ടി.എ സംസ്ഥാന ഭാരവാഹികളായ ആർ. അരുൺകുമാർ, അനിൽ എം.ജോർജ്ജ്, ഡോ.ജോഷി ആന്റണി , കെ.ടി അബ്ദുൾ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.

Related posts

Leave a Comment