ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ വിജ്ഞാന പരീക്ഷ വിജയികൾക്ക് സമ്മാനം നൽകി

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ റമളാനിൽ നടത്തിയ ക്യു എൽ എസ് 21 ആം ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ഓൺലൈൻ വഴി 600ൽ പരം പരീക്ഷാർത്ഥികൾ പങ്കെടുത്ത വിജ്ഞാന പരീക്ഷയിൽ ജനറൽ കാറ്റഗറിയിൽ
ഒന്നാം സമ്മാനം റുബീന മുഹമ്മദ്‌, രണ്ടാം സമ്മാനം ബദറുന്നിസ, മൂന്നാം സമ്മാനം ഫായിസ അബ്ദുസ്സമദ്. വിദ്യാർത്ഥി വിഭാഗം ഇംഗ്ലീഷ്
ഒന്നാം സമ്മാനം സന ഐഷ മുഹമ്മദ് അലി രണ്ടാം സമ്മാനം ഫാദിൽ മുഹമ്മദ്‌, മൂന്നാം സമ്മാനം അനസ് ബഷീർ.
വിദ്യാർത്ഥി വിഭാഗം മലയാളം ഒന്നാം സമ്മാനം മുഹമ്മദ് ഉസ്മാൻ .കെ, രണ്ടാം സമ്മാനം സിദ്റ മർയം, മൂന്നാം സമ്മാനം ഹനാൻ അഹ്‌മദ്‌ മൂസ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഫ്ളോറൻസ ഇന്റർനാഷണൽ നഴ്സറിയുടെ മാനേജിംഗ് ഡയറക്ടർ അസ്ഹർ അലി, പരിപാടിയിലെ മുഖ്യ അതിഥി യായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ, എം ജി എം പ്രസിഡന്റ് സാഹിദ അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി ഫസീല ഹസൻ ട്രഷറർ അംന അഷ്റഫ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ അക്ബർ കാസിം അദ്ധ്യഷത വഹിച്ച പരിപാടി റഈദ് അബ്ദുൽ നാസറിന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ചു. .ഖുർആൻ വിജ്ഞാന പരീക്ഷാ ഇൻ ചാർജ് മഹ്റൂഫ് സ്വാഗതവും അഷ്റഫ് കെ ഇ നന്ദിയും പറഞ്ഞു .

Related posts

Leave a Comment