ഇടിമിന്നേലേറ്റ് കരിങ്കൽ ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു , രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: എണ്ണപ്പാറ കോളിയാറിലെ കരിങ്കൽ ക്വാറയിൽ ഇടിമിന്നലേറ്റ് സ്ഫോടനം. ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ക്വാറി തൊഴിലാളി പാൽകുളം കത്താെണ്ടിയിലെ പി.രമേശൻ (47) ആണ് മരിച്ചത്. സഹ തൊഴിലാളികളായ പനയാർകുന്നിലെ പ്രഭാകരൻ (46), കോളിയാറിലെ സുമ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറമടയിലെ കുഴിയിൽ വെടിമരുന്ന് നിറക്കുന്നതിനിടയിൽ ഇടിയും മിന്നലുമേറ്റ് വലിയ ശബ്ദത്തോടെ പാറ പൊട്ടി തെറിച്ച് കല്ലുകൾ ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മരിച്ച രമേശനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തും മുമ്പേ രമേശൻ മരണപ്പെട്ടിരുന്നു. ഷീജയാണ് രമേശന്റെ ഭാര്യ. മക്കൾ: ശിവനന്ദന, ഋതുനന്ദന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ:  സോമൻ(പനങ്ങാട്), വേണു (ബസ് ഡ്രൈവർ ), ഗീത, രാധ, പരതനായ നാരായണൻ. അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസിൽദാറും. അമ്പലത്തറ പാെലീസുംസംഭവ സ്ഥാലത്ത് എത്തിയിരുന്നു.

Related posts

Leave a Comment