ലേൺ ദി ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 12ന്

നാദിർ ഷാ റഹിമാൻ

റിയാദ്:   സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ & അവയർനെസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ റിയാദ്  ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന് കീഴിൽ നടക്കുന്ന ഖുർആൻ പാഠ്യ പദ്ധതിയായ ലേൺ ദി ഖുർആനിന്റെ 2021 ലെ ഫൈനൽ പരീക്ഷ നവംബർ 12ന്  അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച, സൗദി സമയം 4.00 PM മുതൽ 8.00 PM വരെയും  ഇന്ത്യൻ സമയം 6.30 PM മുതൽ 10.30 PM  വരെയുമുള്ള 4 മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ (www.learnthequran.org )എന്ന  വെബ്സൈറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും.ഏറ്റവും എളുപ്പത്തിൽ എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്സാം സോഫ്റ്റ്‌വെയറാണ് പരീക്ഷക്ക് ഉപയോഗിക്കുന്നത്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ്‌ 27” സൂറത്തുൽ ദാരിയാത് മുതൽ സൂറത്തുൽ ഹദീദ് വരെയാണ്  ലേൺ ദി ഖുർആൻ നാലാംഘട്ട പുനരാവർത്തനത്തിലെ പാഠഭാഗം.

രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള  എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ നവംബർ 12,  പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾകൊള്ളുന്ന വർക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. വർക് ഷീറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ ഭാഷയിൽ ആയിരിക്കും പരീക്ഷ എന്നും ഭാരവാഹികൾ അറിയിച്ചു.

ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും,  ആദ്യ പത്ത് സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് നൽകുന്നതാണ്.

സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും  ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കോൾ,& അവയർനെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ് സെന്ററുകൾ” രൂപീകരിച്ചിട്ടുണ്ട്.  +9665 5052 4242,+9195 6764 9624,+9665 3629 1683,+9665 562508011 എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.  

2000 ൽ സൗദി അറേബ്യയിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതി 22 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ്.

അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കറ്റ് അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, ഫൈസൽ ബുഹാരി, നൗഷാദ് മടവൂർ , സാജിദ് കൊച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment