ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ഉംറ സര്‍വീസ് പുനരാരംഭിച്ചു

ദോഹ: ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ഉംറ സര്‍വീസ് പുനരാരംഭിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സൗദി അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച്‌ കൊണ്ടാണ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തുന്നതെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വിഭാഗം മേധാവി അലി സുല്‍ത്താന്‍ അല്‍ മിസ്ഫിരി അറിയിച്ചു.

തീര്‍ത്ഥാടകര്‍ സൗദിയുടെ മുഖീം പോര്‍ട്ടല്‍, തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തിയാല്‍ ഇനായ ഓഫിസില്‍ നിന്ന് ഇ-ബ്രേസ്ലെറ്റുകള്‍ വാങ്ങണം. ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ അഞ്ച് നേരം പ്രാര്‍ഥിക്കുവാനുമുള്ള അനുമതിയാണിത്.

Related posts

Leave a Comment