ഖത്തർ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ : ഖത്തറിലെ മലയാളി സമാജം, റേഡിയോ മലയാളം 98.6 എഫ് എമ്മും ഡി എം ഇമ്മിഗ്രേഷൻ കൺസൾട്ട്ന്റ്സുമായി ചേർന്ന്
പൊന്നോണം 2021 കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു. വിശിഷ്ടാഥിതികളായ ഐ സി സി പ്രസിഡന്റ്‌ പി. എൻ ബാബുരാജ്, മുൻ ഐ സി സി പ്രസിഡന്റ്‌ എ.പി മണികണ്ഠൻ. മുൻ ഐ സി സി ഹെഡ് ഓഫ് പ്രിമൈസെസ്, Advt. ജാഫർ ഖാൻ, റേഡിയോ മലയാളം 98.6 FM മാർക്കറ്റിങ് ഹെഡ് നൗഫൽ, ഡിഎം കൺസൾട്ടൻറ് കൺട്രി ഹെഡ് റോണൽ, വിവിൻ ശർമ, മലയാളി സമാജം പ്രസിഡന്റ്‌ ആനന്ദ് നായർ, സെക്രട്ടറി പ്രേംജിത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. വീണ ബിധു, ചെയർ പേഴ്സൺ ലത ആനന്ദ് നായർ, കൺവീനർ റിയാസ് അഹമ്മദ്, റേഡിയോ ആർ ജെ മാരായ രതീഷ്, ജിബിൻ, എന്നിവർ സംസാരിച്ചു. ഹിബ ഷംനയുടെ ഓണപാട്ടോടെ ആരംഭിച്ച കലാപരിപാടികളിൽ കലാകൈരളി ടീമിന്റെ തിരുവാതിരയും, റിഥമിക് ഈഗിൾസിന്റെ ഫ്യൂഷൻ ഡാൻസും, വസന്തൻ പൊന്നാനി- നജീബ് കീഴരിയൂർ ടീമിന്റെ മിമിക്രയും, നവമി സുരേഷ് ടീമിന്റെ നാടൻ പാട്ടും അരങ്ങേറി.
കാവേരിയും നയനേന്തുവും ചേർന്ന് അവതരിപ്പിച്ചസ്വാതിതി രുനാൾ കൃതിയുടെ നൃത്താവിഷ്കാരവും, കുട്ടികളുടെ വിവിധ നൃത്തങ്ങളും, സമാജം അംഗങ്ങളായ ബിനു, സുധീഷ്, ചെറിയാൻ, വിവിൻ തുടങ്ങിയവർ ഗാനങ്ങളും ആലപിച്ചു. അരുൺ പിള്ളയും, മഞ്ജു മനോജും അവതാരകരായി . ഫൈസൽ പുളിക്കൽ മാവേലിയായി.
സമാജം അംഗങ്ങൾ തന്നെ പാചകം ചെയ്ത ഓണസദ്യ 1000 ഗാർഹിക തോഴിലാളികൾക്ക് വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച പായസ മത്സരത്തിൽ രാജീവ്‌ ആനന്ദ് ഒന്നാം സ്ഥാനവും, ദാസ് – വിഷ്ണു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ഷീബ ചെറിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം വിധികർത്താക്കളായിരുന്ന നസീഹ മജീദും, ജിഷ്മ ഷാഹുലും ചേർന്ന് നിർവഹിച്ചു,

Related posts

Leave a Comment