വിപ്ലവാത്മക സൗകര്യങ്ങളുമായി പുതിയ സിയോമി സ്മാർട്ട്‌ഫോൺ ഖത്തറിൽ പുറത്തിറക്കി

ദോഹ: സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ സർഗ്ഗാത്മക പ്രചോദനം ലക്ഷ്യമിട്ട് സിയോമി 11 കുടുംബത്തിൽ നിന്നും പുതിയ ഫോണുകൾ പുറത്തിറക്കി. സിയോമി 11ടി, സിയോമി 11 ടി പ്രോ എന്നീ സീരിസുകളിലുള്ള ഫോണുകളാണ് ഖത്തറിൽ ഇന്റർടെക് ഗ്രൂപ്പുമായി ചേർന്ന് പുറത്തിറക്കിയത്. വർഷങ്ങളായി സിയോമിയുടെ ഖത്തറിലെ ഔദ്യോഗിക വിതരണക്കാരാണ് ഇന്റർടെക് ഗ്രൂപ്പ്.
താങ്ങാവുന്ന വിലയിൽ സിയോമി 11 ടി സീരിസ് ഖത്തറിൽ പുറത്തിറക്കാൻ സാധിച്ചത് അഭിമാനമാണെന്നും ഖത്തറിലെ സിയോമി സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് മികച്ച സൗകര്യങ്ങളാണ്സിയോമി 11 ടി സീരിസിലൂടെ ലഭ്യമാകുന്നതെന്നും പുറത്തിറക്കൽ ചടങ്ങിൽ ഇന്റർടെക് ഗ്രൂപ്പ് സി ഒ ഒ അഷറഫ് എൻ കെ പറഞ്ഞു. സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയിൽ കാലത്തിനൊപ്പം സഞ്ചരിച്ച് ഖത്തറിലെ ഫോൺ വിപണിയിൽ മുന്നിട്ടു നിൽക്കാൻ സിയോമിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സിയോമി 11ടി, സിയോമി 11ടി പ്രോ ഫോമുകളിൽ മികച്ച സിനിമാജിക്ക് സിനിമാ നിർമാണ ഫീച്ചറുകൾ ലഭ്യമാണ്. സിയോമി 11 ടി സീരിസ് ഫോൺ ഉപയോഗിച്ച് സിനിമാ നിർമാണം നടത്താനുള്ള സാധ്യത വന്നതോടെ വൻ ചെലവു വരുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചിത്രീകരണം ആവശ്യമില്ലാതാവുകയും ക്രിയാത്മകതയുള്ള ഏതൊരാൾക്കും സാങ്കേതികവിദ്യ കൈപ്പിടിയിലാവുകയും ചെയ്തു.
ഇതോടൊപ്പം 120 വാട്‌സ് സിയോമി ഹൈപ്പർ ചാർജ് ടെക്‌നോളജിയും അവതരിപ്പിക്കപ്പെട്ടു. കേവലം 17 മിനുട്ടുകൾകൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവുന്നതാണ് പുതിയ സാങ്കേതികവിദ്യ. ദിവസം മുഴുവൻ ഉപയോഗിക്കാൻ ഏറ്റവും ചെറിയ സമയത്തിനകം ചാർജ് ചെയ്യുന്നതിലൂടെ ക്രിയാത്മകമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന നേട്ടമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.
സിയോമി 11 ടി പ്രോ, സിയോമി 11 ടി ഫോണുകൾക്ക് മികച്ച ട്രിപ്ൾ ക്യാമറ സെറ്റപ്പും പ്രോ-ഗ്രേഡ് 108 എം പി വൈഡ് ആംഗ്ൾ, 2 എക്‌സ് ടെലിമാക്രോ, 120 ഡിഗ്രി അൾട്ര വൈഡ് ആംഗ്ൾ ലെൻസ് എന്നിവയുമുണ്ട്. ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ച് നിർവഹിക്കാവുന്ന സാങ്കേതികതകൾ സിയോമി 11 ടി പ്രോ മൊബൈലുകളിലും സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്.

Related posts

Leave a Comment