അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികളുമായി ഖത്തർ കെ എം സി സി: ഒക്ടോബറിൽ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും


ദോഹ: പ്രവാസ ലോകത്ത് അഞ്ചരപ്പതിറ്റാണ്ട് പിന്നിടുന്ന കെ എം സി സിയുടെ ഖത്തര്‍ ഘടകം അംഗത്വം മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യുകയാ ണ്‌  . 2022 ആഗസ്ത് 20ന് അവസാനിക്കുന്ന അംഗത്വ കാംപയിന്‍ പ്രകാരം ഒക്ടോബര്‍ അവസാനത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനുള്ള വിധത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നതെന്ന് കെ എം സി സി പ്രസിഡണ്ട്‌ എസ എ എം ബഷീർ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു . 2009ലാണ് സുരക്ഷാ പദ്ധതിയുമായി ബന്ധിപ്പിച്ച് കെ എം സി സിക്ക് ശാസ്ത്രീയാടിസ്ഥാന \ത്തിൽ  അംഗത്വ സംവിധാനം ഏര്‍പ്പെടുത്തിയത്.
അംഗത്വ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ കെ എം സി സി  ഐ ടി വിംഗ് പ്രത്യേക ആപ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. ലോയല്‍റ്റി സംവിധാനം കൂടി ഉള്‍പ്പെടുത്തിയാണ് ഖത്തര്‍ കെ എം സി സി പുതിയ അംഗത്വ കാര്‍ഡുകള്‍ നല്‍കുന്നതെന്നും ബഷീർ പറഞ്ഞു .
ലിബാനോ സുയിസസ് ഇൻഷുറൻസ് കമ്പനി, ആസ്റ്റർ മിംസ്,  മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഏഷ്യൻ മെഡിക്കൽ
 സെൻ്റർ, അൽ കിബ്ര ഡ്രൈവിംഗ് അക്കാദമി, പാർകോ ഹെൽത്ത് കെയർ,എം ആർ എ റെസ്റ്റോറൻ്റ്, അവെൻസ് ട്രാവൽസ്, പ്ലാനറ്റ് ഫാഷൻ, ഒറിക്‌സ് റെസ്റ്റോറൻ്റ്, ഷൈൻ ഗോൾഡ്, അൽ സീബ് ബാർബിക്യു തുടങ്ങി  ഖത്തറിലെ വിവിധ ക്ലിനിക്കുകള്‍, ജ്വല്ലറികള്‍, റസ്റ്റോറന്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, കാര്‍ഗോ ഏജന്‍സികള്‍  വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാകത്തക്ക രീതിയിലാണ് ലോയല്‍റ്റി കാര്‍ഡുകള്‍ സംവിധാനിച്ചി ട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞുമറ്റു പല സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു
കേരളത്തിലെ ആസ്റ്റര്‍ മിംസിന്റെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലേയും സേവനങ്ങള്‍ക്കും ചികിത്സയ്ക്കും ഖത്തര്‍ കെ എം സി സി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച രീതിയിലുള്ള ഇളവുകള്‍ ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം അടുത്ത ആഴ്ചയോടെ ഒപ്പുവെക്കുമെന്ന്  നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ 22 വര്‍ഷങ്ങളായി സാമൂഹ്യ സുരക്ഷാ പദധതി വളരെ മികച്ച രീതിയിലാണ് ഖത്തര്‍ കെ എം സി സി നിര്‍വഹിക്കുന്നത്. 2000 ആഗസ്ത് 15ന് കെ എം സി സി ഖത്തര്‍ ഘടകം ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി പിന്നീട് മറ്റു രാജ്യങ്ങളിലെ കെ എം സി സികളും ഇതര പ്രവാസി സംഘടനകളും നടപ്പാക്കിയിരുന്നു.ഈ കമ്മിറ്റി കാലയളവിൽ സ്നേഹ സുരക്ഷ പദ്ധതി പ്രകാരം 19 കോടി 17 ലാക്ഷത്തി 60 നായിരം രൂപ അംഗങ്ങൾക്കും മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർക്കുമായി നൽകി.
കോവിഡ് കാലത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിയിലുള്ള ഹ്യൂമന്‍ റൈറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുരസ്‌ക്കാരവും മീഡിയാ വണ്ണിന്റെ ബ്രേവ് ഹാര്‍ട്ട് പുരസ്‌ക്കാരവും കെ എം സി സിയെ തേടിയെത്തിയിരുന്നു.
കോവിഡ് കാലത്ത് 36 വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് മാത്രമായി കെ എം സി സി ചര്‍ട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിച്ചത്. ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും പൂര്‍ണമായോ ഭാഗികമായോ സൗജന്യമായിരുന്നു.
കോവിഡ് കാലത്ത് ലക്ഷത്തിലധികം ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാനും ഖത്തര്‍ കെ എം സി സിക്ക് സാധിച്ചു. അതോടൊപ്പം നാട്ടില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള ജീവന്‍രക്ഷാ മരുന്നുകളും എത്തിക്കാനായി. കൗണ്‍സിലിംഗുകളും മോട്ടിവേഷന്‍ ക്ലാസുകളും നടത്തുകയും ചെയ്തു.
ലോക കേരള സഭയുടെ വിജയ പരാജയങ്ങളെ കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും തങ്ങളുടെ പ്രതിനിധികള്‍ സഭയിലുണ്ടായിരുന്നതായും കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ പറഞ്ഞു.
  കെ എം സി സി , ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, ലിബാനോ സുയിസസ് ഇൻഷുറൻസ് കമ്പനി ഫിനാൻസ് ഹെഡ് അനൂപ് മൊയ്തുട്ടി, കെ എം സി സി നേതാക്കളായ റഈസ് പെരുമ്പ, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍. ഒ.എ കരീം, എ.വി എ ബക്കർ ,കെ പി ഹാരിസ്, മുസ്തഫ എലത്തൂർ, , നസീർ അരീക്കൽ മുസ്തഫ ഹാജി വണ്ടൂർ, എന്നിവരും വാർത്താ   സമ്മേളനത്തിൽ  സംബന്ധിച്ചു.

Related posts

Leave a Comment