Connect with us
head

Kerala

കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തി നാടും നാട്ടാരും

മണികണ്ഠൻ കെ പേരലി

Published

on

ജാക്സൺ

പത്തനംതിട്ട: കാറ്റ് നിറച്ചൊരു തുകൽ പന്തിനു പിന്നാലെ ലോകം ഉരുളുകയാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ സമയക്രമം അനുസരിച്ച് ജീവിതം ക്രമപെടുത്തുന്ന കോടാനുകോടി മനുഷ്യരുടെ കാലം. വെട്ടിയുഴിഞ്ഞും മുന്നോട്ട് കുതിച്ചും പായുന്ന പന്ത് എതിരാളികളുടെ ഗോൾ വല കുലുക്കുന്നത് മനോഹര കാഴ്ചകളാണ്. കാല്പന്ത് കളിയുടെ ആവേശം വാനോളം ഉയർത്താൻ നാട്ടിൻ പുറങ്ങളിലെ ക്ലബുകളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. നാട്ടിൻ പുറങ്ങളിലും ഗ്രാമങ്ങളിലും ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ നിരന്നു. പെലെയും മറഡോണയും ബെക്കാമും നിറഞ്ഞ് നിന്ന കാലം മാറി ഇപ്പോൾ മെസിയും നെയ്മറും റൊണാൾഡോയുമാണ് ഇഷ്ടതാരങ്ങളായി മാറിയിരിക്കുന്നത്. ഇവരുടെ വലിയ കട്ടൗട്ടുകളും നിരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഫ്ലക്സ് ബോർഡുകളിൽ ചിത്രങ്ങൾ മാത്രമല്ല വാക്പോരുകളും നിറച്ചാണ് പരസ്പരം മത്സരിക്കുന്നത്. ലോകകപ്പ് മാതൃകയിൽ നാട്ടിൻപുറങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് കളിക്ക് ഇറങ്ങുന്നത്. മരുഭൂമി ഒരു പച്ചപുൽ മൈതാനമായി മാറിയ ചരിത്രമാണ് ഖത്തറിൽ പിറവി കൊണ്ടത്. എട്ട് സ്‌റ്റേഡിയങ്ങളിലായി മുപ്പത്തിരണ്ട് ടീമുകൾ പങ്കെടുക്കുന്ന ഗ്രൂപ്പ് ഘട്ടം ഉൾപ്പെടെ അറുപത്തിനാല് മത്സരങ്ങളാണ് ലോകകപ്പ് അരങ്ങേറുന്നത്. ഡിസംബർ 18ന് രാത്രിയിൽ ലോകകപ്പ് കിരീടത്തിന് പുതിയ ഉടമകൾ പിറക്കും. ആ ദിനത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള കോടാനുകോടി വരുന്ന ഫുട്ബോൾ ആരാധകർ.

Advertisement
head


Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Kerala

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം:കെഎസ്‌യു

Published

on

ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻസെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ , ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , മുൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ചെയർമാൻ എസ്.അബ്ദുള്ള, മുകുന്ദൻ , ആരോമൽ , സുഹാന പർവീൺ, മൗഷി മ , റിയാസ് പറമ്പിൽ , അൻവർ പാറപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.അബ്ദുള്ള (പ്രസിഡന്റ്) ആർ. അജ്ഞന , ബി. ഗൗതം (വൈസ് പ്രസിഡന്റ് മാർ ) എ.മുനീർ (ജനറൽ സെക്രട്ടറി) അഭിഷേക്, കെ.പി. നിമിഷ, ആദിൽ, അൽ അമീൻ (സെക്രട്ടറിമാർ ) ധനുഷ് (ട്രഷർ ) എന്നിവരെ തെരെഞ്ഞെടുത്തു

Continue Reading

Featured

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെണിയായി കിഫ്ബി: സാമ്പത്തിക റിപ്പോർട്ട്

Published

on

തിരുവന്തപുരം: സംസ്ഥാനത്ത് അതീ​വ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതാണ് പൊതുകടം ഉയർത്തിയത്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു സർവേയിൽ പറയുന്നത്.
എന്നാൽ, ബജറ്റിനു പുറത്തു നിന്നുള്ള വായ്പകൾ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ വായ്പകൾ സ്വീകരിക്കാനാവൂ. എന്നാൽ സിഎജിയുടെ വരുതിയിൽ പോലും വരാത്ത തരത്തിലാണ് കിഫ്ബി ഫണ്ടിലേക്കു സർക്കാർ പണം സ്വീകരിച്ചത്. 9.7 ശതമാനം വരെ കൊള്ളപ്പലിശ നൽകിയായിരുന്നു ഈ വായ്പകളെടുത്തത്. ഇതിന്റെ തിരിച്ചടവടക്കം വലിയ പ്രതിസന്ധിയിലാണ്. ഇത് അനുവദിക്കില്ലെന്നു കേന്ദ്ര സർക്കാർ കർശനമായ നിർദേശിച്ചതിലൂടെ കിഫ്ബി പദ്ധതികളെല്ലാം പാതിവഴിക്കായി. ഇനി ഈ വിഭാ​ഗത്തിൽ പദ്ധതി ഉണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ട്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ 0.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

Advertisement
head
Continue Reading

Featured