ഖത്തർ എം ഇ എസ് അലുംനി പുതിയ ഭാരവാഹികൾ

ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “എം ഇ എസ് അലുംനി അസോസിയേഷന്റെ 2021  – 2023  കാലയളവിലേക്കുള്ള  ഭാരവാഹികളെ തെരഞ്ഞെടുത്തു .ഷഹീൻ ഷാഫി (പ്രസിഡണ്ട് ) , അക്ബർ അലി ( ജനറൽ സെക്രട്ടറി ), നിഹാദ് അലി ( ട്രഷറർ ) ,ഫാസിൽ ഹമീദ് ( വൈസ് പ്രസിഡണ്ട് ), മുക്‌സിത് തങ്ങൾ , സാജിദ് മഹമൂദ് , സംറ മെഹബൂബ്, സുനിൽ കുളങ്ങര ( സെക്രട്ടറിമാർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ . ഓൺലൈനായി നടന്ന വാർഷീക ജനറൽ ബോഡിയിൽ മുൻ പ്രസിഡണ്ട് സിയാദ് ഉസ്മാൻ പുതിയ ഭാരവാഹികളെ അനുമോദിച്ചു .1974  ഇൽ ഖത്തറിലെ ആദ്യ ഇന്ത്യ സ്കൂൾ ആയി ആരംഭിച്ച എം ഇ എസ് ഇന്ത്യൻ സ്കൂളിൽ നിന്നും ഇതിനകം 20000  തിലേറെ വിദ്യാർത്ഥികളാണ്  പഠിച്ചിറങ്ങിയത്.
അലുംനിയിൽ അംഗങ്ങളാവാൻ ആഗ്രഹിക്കുന്ന പൂർവ്വ വിദ്യാർഥികൾ mesalumni@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഘടനയുടെ വാർത്താ കുറിപ്പിൽ  പറഞ്ഞു  .
ഫോട്ടോ

Related posts

Leave a Comment