വനിതകളുടെ ബാഡ്മിന്‍റണില്‍ സിന്ധു സെമിയില്‍

ടോക്കിയോഃ ഒളിംപിക്സ് വനിതകളുടെ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍ കുതിച്ചെത്തി. ആതിഥേയരുടെ സുവര്‍ണ താരമായ അകാനെ യമഗുചിയെ നേരിട്ടുള്ള 21-13, 22-20 എന്നീ സെറ്റുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി ഉറപ്പായി. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാ ബായി ചാനു നേടിയ വെള്ളി മാത്രമാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. ഇന്നു രാവിലെ നടന്ന വനിതകളുടെ തന്നെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലെവിന ബോര്‍ഗോഹെയ്ന്‍ വെങ്കലം ഉറപ്പാക്കിയിട്ടുണ്ട്.

Related posts

Leave a Comment