Connect with us
48 birthday
top banner (1)

Sports

പി വി സിന്ധു വിവാഹിതയാകുന്നു

Avatar

Published

on

രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വിവാഹം. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരൻ. ഡിസംബര്‍ 20 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾക്കു ശേഷം ജനുവരിയോടെയാകും തരാം കോർട്ടിലേക് മടങ്ങിയെത്തുക. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു ഞായറഴ്ച ആണ് സയിദ് മോദി ഓപ്പൺ കീരീടം കരസ്ഥമാക്കിയത്. 2025 ജനുവരിയിൽ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുന്ന തരത്തിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് കുടുബാംഗങ്ങൾ വ്യക്തമാക്കി.

Featured

മൻമോഹൻ സിംഗിന് ആദരം; മെൽബൺ ടെസ്റ്റിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ

Published

on

മെൽബൺ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.

Continue Reading

Featured

കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇടിച്ച് കോഹ്‌ലി; നടപടിയുമായി ഐസി​സി

Published

on

മെൽബൺ : ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോക്സിംഗ് ഡേടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ര​ങ്ങേ​റ്റ താ​രം കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രേ പി​ഴ ചു​മ​ത്തി ഐ​സി​സി. മാ​ച്ച് ഫീ​സി​ന്‍റെ 20 ശ​ത​മാ​ന​മാ​ണ് പി​ഴ അ​ട​യ്‌​ക്കേ​ണ്ട​ത്.
മെ​ൽ​ബ​ണി​ൽ ഓ​സീ​സ് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രി​ൽ നാ​ലു​പേ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ 19കാ​ര​നാ​യ കോ​ണ്‍​സ്റ്റാ​സ് ആ​യി​രു​ന്നു കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ യാ​തൊ​രു​വി​ധ പ​ത​ർ​ച്ച​യു​മി​ല്ലാ​തെ ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ താ​രം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. ബും​റ​യു​ടെ ഒ​രു ഓ​വ​റി​ൽ 18 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ കോ​ൺ​സ്റ്റാ​സ് 65 പ​ന്തി​ൽ ആ​റു ഫോ​റു​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 60 റ​ൺ​സെ​ടു​ത്തു.

ഇ​തി​നി​ടെ​യാ​ണ് കോ​ഹ്‌​ലി പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റി​യ​ത്. ഒ​രു ഓ​വ​ർ‌ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ഇ​രു​വ​രും ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കോ​ഹ്‌​ലി അ​നാ​വ​ശ്യ​മാ​യി കോ​ൺ​സ്റ്റാ​സി​ന്‍റെ തോ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തോ​ടെ സ​ഹ ഓ​പ്പ​ണ​ർ ഉ​സ്മാ​ൻ ഖ​വാ​ജ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Advertisement
inner ad
Continue Reading

Featured

ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി

Published

on

ഉദയ്പൂർ: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർതാരം പിവി സിന്ധു വിവാഹിതയായി. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്‌പുരിലായിരുന്നു വിവാഹം. ഉദയ്പുരിലെ പഞ്ചനക്ഷ്ത്ര ഹോട്ടലായ റാഫിള്‍സ് റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് .

വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ താരം പങ്കുവച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും നേർന്നിരുന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ചൊവ്വാഴ്ച ഹെെദരാബാദില്‍ ഇരുകുടുംബങ്ങളും ചേർന്ന് വിവാഹസത്കാരം നടത്തും.

Advertisement
inner ad

29-കാരിയായ സിന്ധു 2016 റിയോ ഒളിമ്ബിക്സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്ബിക്സില്‍ വെങ്കലവും നേടിയിരുന്നു. വിവാഹം കഴിഞ്ഞ് ജനുവരിയില്‍ മത്സരവേദിയിലേക്ക് എത്താനാണ് സിന്ധുവിന്റെ തീരുമാനം. മുൻ ദേശീയ വോളിബാള്‍ താരങ്ങളായ പി.വി രമണയുടേയും പി.വിജയയുടേയും മകളാണ് സിന്ധു.

Advertisement
inner ad
Continue Reading

Featured