Connect with us
48 birthday
top banner (1)

Kerala

യൂടൂബർമാർ കള്ളൻമാരെന്ന് പി.വി അൻവർ

Avatar

Published

on

എംഎൽഎയുടെ പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന യൂടൂബർമാരും സാമൂഹ്യവിരുദ്ധരാണെന്ന പി.വി അൻവർ എംഎൽഎയുടെ പരാമർശം വിവാദത്തിൽ. കേരളാ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ചോർത്തിയെന്ന് ആരോപിച്ച് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബിന് പരാതി നൽകാനെത്തിയപ്പോഴാണ് പി.വി അൻവർ വിവാദ പരാമർശം നടത്തിയത്. യൂടൂബർമാർ അവർക്ക് റീച്ച് കിട്ടാനും അതുവഴി പണം സമ്പാദിക്കാനും മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലാക്ക് മെയിലിങ്ങും അധിക്ഷേപങ്ങളും വ്യക്തിഹത്യയും പണമുണ്ടാക്കാൻ ഏതെറ്റം വരെയും പോകുന്ന മാധ്യമപ്രർത്തകരായ സാമൂഹ്യ വിരുദ്ധരെയാണ് താൻ ലക്ഷ്യം വെക്കുന്നത്. വർഗീയത വിളമ്പിക്കൊണ്ടിരുന്നാൽ കാഴ്ചക്കാർ കൂടും. അതുവഴി ധാരാളം പണം സമ്പാദിക്കാൻ അവർക്കാകും. ഇവരുമായി ബന്ധപ്പെട്ട മുഴുവൻ വാർത്തകളും താൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരുടെയൊക്കെ തനിനിറം  ഒരോന്നോരാന്നായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഷാ‍ജൻ സ്കറിയ ചെയ്തത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയ അൻവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇമെയിൽ വഴി പരാതി അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചു. തന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നൽകിയിട്ടുണ്ട്. വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.

Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

റേഷൻ കാർഡ് തരം മാറ്റം; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 25

Published

on

പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ സമർപ്പിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ:

Advertisement
inner ad
  • വീടിന്റെ സ്ക്വയർ ഫീറ്റ് സർട്ടിഫിക്കറ്റ്: പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടവ ആയിരിക്കണം.
  • വാടകവീടിൽ താമസിക്കുന്നവർക്കായി: വാടക കരാർ പത്രം (₹200 മുദ്രപത്രത്തിൽ രണ്ട് സാക്ഷി ഒപ്പുകളോടെ) അല്ലെങ്കിൽ വാടകവീടിൽ താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ.
  • ബിപിഎൽ ലിസ്റ്റ്: ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുള്ളതിന്റെ പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ്.
  • ആരോഗ്യ പ്രശ്നങ്ങൾ: മാരക രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ്.
  • സർക്കാർ വീട്: സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീട്ടിന്റെ സർട്ടിഫിക്കറ്റ്.
  • നിരാലംബരായ വിധവകൾ: വയസ്സുണ്ടായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾക്ക് നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
  • സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ: വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്. ഈ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച്, റേഷൻകാർഡിന്റെ തരം മാറ്റത്തിന് നിർദ്ദേശിച്ച സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
Continue Reading

Featured