Connect with us
inner ad

Kerala

മിച്ചഭൂമി കേസിൽ പി.വി അൻവറിന് തിരിച്ചടി

Avatar

Published

on

കോഴിക്കോട്: പി.വി അൻവറിനും കുടുംബത്തിനുമെതിരെ മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു. 19 ഏക്കർ അധിക ഭൂമി പി.വി അൻവറിന്‍റെ കൈവശമുണ്ടെന്നാണ് ലാൻഡ് ബോർഡി​ന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.

മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി.34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്‍റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണെന്നിരിക്ക ഈ കണക്കുകള്‍ വച്ചു തന്നെ ലാന്‍ഡ് ബോര്‍ഡിന് തുടര്‍ നടപടികളിലക്ക് കടക്കാം. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്മാത്രമാണ് ഭൂമി കൈവശമുളളതെന്ന് വാദിക്കുമ്പോഴും ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ അന്‍വറിന് കഴിഞ്ഞിട്ടില്ല

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured