Kerala
‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി’ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ എംഎൽഎ. ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’ എന്ന പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു. സമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അൻവറിൻ്റെ മാപ്പു പറച്ചിൽ. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അൻവറിൻ്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിരുന്നു. രാഷ്ട്രീയമായി വിമർശനം ഉന്നയിക്കുമ്പോഴും ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് അതിരുവിട്ടതാണെന്നാണ് വിമർശനം.
വിമർശനം ശക്തമായതോടെ അൻവർ നിലപാട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി അൻവർ അറിയിച്ചു. മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പൻ എന്ന അർത്ഥത്തിലല്ല, എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്മെന്റിനെതിരെ എത് വലിയ ഉന്നതാരായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ അങ്ങേയറ്റം ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ്’. തൻ്റെ വാക്കുകൾ ആരും ദയവായി ആ അർത്ഥത്തിൽ എടുക്കരുതെന്നും അൻവർ പറഞ്ഞു.
Kerala
ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് വജ്രജൂബിലി നിറവില്‍
ശാസ്താംകോട്ട: ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളെജ് അറുപതിന്റെ നിറവില്‍. കോളെജിന്റെ വജ്രജൂബിലിയും ഗ്ലോബല്‍ ആലുമ്‌നി സമ്മേളനവും വിപുലമായി നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ. (ഡോ.) കെ. സി. പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19നു ഉച്ചയ്ക്കു മൂന്നിന് കോളേജ് അങ്കണത്തില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ- സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. 20നു നടക്കുന്ന ഗുരുവന്ദനം മന്ത്രി ജെ. ചിഞ്ചു റാണിയും 21നു ചേരുന്ന മാധ്യമ സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ദീര്‍ഘവീക്ഷണമാണ് ശുദ്ധജലതാടകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സമുന്നത വിദ്യാഭ്യാസ കേന്ദ്രം.1964-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സമാരംഭിച്ചത്. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് മങ്കുഴി മാധവന്റെയും അംഗങ്ങളായ മക്കപ്പുഴ വാസുദേവന്‍ പിള്ള, കേശവന്‍ പോറ്റി എന്നിവരുടെയും പിന്‍ബലത്തിലാണ് ഈ കോളെജ് സ്ഥാപിതമായത്. ദ്വിവര്‍ഷ പ്രീ ഡിഗ്രി കോഴ്സ് മാത്രമുള്ള ജൂനിയര്‍ കോളെജായിട്ടായിരുന്നു തുടക്കം. 1967-ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ 17 ഡിഗ്രി കോഴ്സുകളും 7 ബിരുദാനന്തര കോഴ്സുകളും 2 ഗവേഷണ വിഭാഗവും കോളെജില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും വലിയ കോളെജ് ആണിത്. 3000 ത്തോളം വിദ്യാര്‍ത്ഥികളും 120ല്‍പ്പരം അധ്യാപകരും 50 ഓളം ജീവനക്കാരുമുണ്ട്. ക്യാപ്റ്റന്‍ (ഡോ.) ടി. മധു, ഡോ. കെ. അനീഷ്, കെ വി രാമാനുജന്‍ തമ്പി, ആര്‍. ശ്രീജ, ഡോ. പി.ആര്‍ ബിജു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Featured
ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.
Kerala
സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സച്ചിന്‍ ദാസിനെ മാപ്പുസാക്ഷിയാക്കി
തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്‌നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോന്‍മെന്റ് പൊലീസാണ് സ്വപ്‌ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login