പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് ആരോപണം ; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പി.വി. അന്‍വറിനെതിരെ അന്വേഷണം നടത്താന്‍ ഇ.ഡിക്കും ആദായ നികുതി വകുപ്പിനും നിര്‍ദ്ദേശം നല്‍കണമന്നാണ് ഹര്‍ജിയിലെ ആവശ്യം. വിവരാവകാശ പ്രവര്‍ത്തകനായ മലപ്പുറം ചേലാമ്പ്ര സ്വദേശിയായ കെ.വി. ഷാജിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഡിസംബര്‍ 22 നു പരിഗണിക്കാനായി മാറ്റി.
2011, 2014, 2016, 2019 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പി.വി. അന്‍വര്‍ പത്രികയ്ക്കൊപ്പം നല്‍കിയ സ്വത്തു വിവരങ്ങളില്‍ വന്‍തോതിലുള്ള വരുമാന വര്‍ദ്ധനയുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകള്‍ തനിക്ക് വരുമാനമില്ലെന്നാണ് പറയുന്നത്. പരസ്പരവിരുദ്ധമായ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിയിലെ വാദം.

Related posts

Leave a Comment