മാധ്യമങ്ങള്‍ കാണിക്കുന്നത് മര്യാദകേട്; പി വി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മലപ്പുറം: പാര്‍ട്ടി പുന:സംഘടനയില്‍ മാധ്യമങ്ങള്‍ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അംഗീകരിക്കാന്‍ ആവില്ല. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പുനസംഘടനയില്‍ കൃത്യമായ നിലപാടുണ്ട്.

തനിക്കതിരെ മുതിര്‍ന്ന നേതാക്കളാരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ മറുപടി നല്‍കാം,അല്ലാതെ പിവി അന്‍വര്‍ മറുപടി പറയാന്‍ മാത്രമുള്ള വലിയ ആളായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.

Related posts

Leave a Comment