‘പി വി അൻവർ സിപിഎമ്മിന്റെ അടിമക്കണ്ണ്’ ; സമനില തെറ്റി വിടുവായിത്തം പറയുന്നു ; സാമൂഹ്യ മാധ്യമങ്ങളിൽ അൻവർ വധം

മലപ്പുറം : നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം വ്യാപകമാകുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അൻവർ വധം നടക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആഫ്രിക്കയ്ക്ക് പോയ അൻവറിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉണ്ടായത്. യാതൊരു ഘട്ടത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അൻവറിനെ നിലക്കു നിർത്തുവാൻ ശ്രമിച്ചിട്ടില്ല.എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. വിമർശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു അൻവറിന്റെ പ്രതികരണങ്ങൾ.സൈബർ രംഗത്തെ കുട്ടി സഖാക്കളുടെ നിലവാരത്തിലേക്ക് നിലമ്പൂർ എംഎൽഎ തരംതാഴ്ന്നതിൽ നിലമ്പൂരുകാർക്കും തലതാഴ്ത്തി നടക്കേണ്ട ഗതികേട് ആണെന്ന പ്രതികരണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് രംഗത്ത് വരുന്നത്.

പോരാളി ഷാജിയുടെ അഡ്മിനും അൻവറിന്റെ അഡ്മിനും ഒരേ ആളുകളാണെന്ന രീതിയിലും വിമർശനമുയർന്നു.തീർത്തും അഹങ്കാരം നിറഞ്ഞ ജനാധിപത്യവിരുദ്ധ പരാമർശങ്ങളുമായി എംഎൽഎ കളം നിറയുമ്പോൾ സിപിഎമ്മുകാർക്ക് ആവേശവും കയ്യടിയും ആണെങ്കിലും ജനാധിപത്യ വിശ്വാസികൾക്ക് അൻവർ വെറും കോമഡി ആണെന്ന് സാമൂഹിക മാധ്യമങ്ങളിലെ വിമർശകർ പറയുന്നു. ഇപ്പോഴും അൻവർ സിപിഎമ്മിന്റെ പടിക്കുപുറത്ത് ആണെന്നും വിമർശകർ ഓർമ്മിപ്പിക്കുന്നു.

Related posts

Leave a Comment