Connect with us
48 birthday
top banner (1)

Kerala

കേരളം കൊള്ളയടിക്കുന്ന പി.വി ആന്റ് കമ്പനി; മാസപ്പടി വിഷയം അവതരിപ്പിക്കാൻ അനുമതിയില്ല, നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി

Avatar

Published

on

സഭയിലേക്ക് കയറാതെ മുഖ്യമന്ത്രി മുങ്ങി

പ്രത്യേക ലേഖകൻ

Advertisement
inner ad

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി വിഷയം  ചട്ടം 50 പ്രകാരം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ സഭാ തലം പ്രക്ഷുബ്ധമായി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽ നിന്നും നൽകാത്ത സേവനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് പണം കൈപ്പറ്റി എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ്  ബോർഡിന്റെയും ആർഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. നോട്ടീസിലെ വിഷയം സ്പീക്കർ പറഞ്ഞപ്പോൾ തന്നെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.  കേരളം കൊള്ളയടിക്കുന്ന പി.വി ആന്റ് കമ്പനി എന്നെഴുതിയ ബാനറും പ്ലക്കാർഡുകളും ഉയർത്തി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ച് സഭാ കാവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ശൂന്യവേളയിൽ, കോൺഗ്രസ് അംഗം മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.  അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുകയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ മറുപടിക്ക് ശേഷം ചർച്ചയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന പതിവു നടപടിക്ക് വിരുദ്ധമായ നിലപാടാണ് ഇന്നലെ സ്പീക്കർ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒരു പരാമർശവും സഭാ രേഖകളിൽ വരരുതെന്ന വാശിയിൽ  നോട്ടീസ് പോലും പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. വിഷയം ഇതായത് കൊണ്ടുതന്നെ പിണറായി വിജയൻ സഭയിലേക്ക് കയറിയതുമില്ല.
ചട്ടപ്രകാരമാണ് പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. തുടർന്ന് നോട്ടീസ് തള്ളിയ സ്പീക്കർ അതിവേഗം മറ്റ് നടപടികളിലേക്ക് കടന്നു. നടപടി ബഹിഷ്ക്കരിച്ച് ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ കമ്പനിയുടെ 2013-14 മുതല്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സംബന്ധിച്ച് ഇന്‍കം ടാക്‌സ്  നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നതായി അടിയന്തര പ്രമേയ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡിന്റെ വിധി പ്രകാരം മുഖ്യമന്ത്രിയുടെ മകൾക്കും മകളുടെ കമ്പനിയായ എക്‌സാലോജിക്കിനും നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആര്‍എല്‍ കമ്പനി ഈ കാലയളവില്‍ 1.72 കോടി രൂപ നല്‍കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണത്തിലും ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നു. തെറ്റായ വിവരങ്ങളും രേഖകളും നല്‍കി കബളിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കമ്പനി നിയമം 2013 ലെ 447, 448, 449 വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാം എന്ന് റിപ്പോര്‍ട്ടിലുണ്ട്. എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും നോട്ടീസിൽ പ്രതിപക്ഷം ആവശ്യമുയർത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Published

on

പമ്പ: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തിയുള്ള ദർശനത്തിന്റെ ട്രയലും ആരംഭിച്ചു.

മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10ന് നട അടയ്ക്കും.

Advertisement
inner ad
Continue Reading

Ernakulam

എസ്എഫ്ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകു; രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ

Published

on

പാലക്കാട്‌ : കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Advertisement
inner ad

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.

രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.

Advertisement
inner ad

SFI എന്ന അധോലോക സംഘം ക്യാമ്ബസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.

Advertisement
inner ad
Continue Reading

Ernakulam

പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

Published

on

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍.

വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എല്‍ദോ പോള്‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച്‌ വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured