Connect with us
48 birthday
top banner (1)

Accident

പുതുവൈപ്പ് ബീച്ച് അപകടം; ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു

Avatar

Published

on

കൊച്ചി : പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.

കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ​ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്

Published

on

ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

Advertisement
inner ad

രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. മകന്‍ ബോധം കെട്ട് വീഴുകയും ഭര്‍ത്താവിനും മകള്‍ക്കും പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

Advertisement
inner ad
Continue Reading

Accident

ചേര്‍ത്തലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

Published

on

ചേര്‍ത്തല :തങ്കി കവലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
കഞ്ഞിക്കുഴി ആയിരംതൈയില്‍ മുരുകേഷ്,ശിവകുമാര്‍എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Continue Reading

Accident

ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Published

on

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading

Featured