Kerala
ഉമ്മൻചാണ്ടിയെ സിപിഎം ഇപ്പോഴും വേട്ടയാടുന്നു: കെ സി വേണുഗോപാൽ
കോട്ടയം: ജീവിച്ചിരിക്കുമ്പോഴുള്ള ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടിയതുപോലെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഉത്തരം കിട്ടാത്ത സമസ്യയാണ്. കേരള ഉമ്മച്ചാണ്ടിക്ക് വിടാൻ നൽകിയത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണേണ്ടത് തന്റെ കടമയാണെന്ന് ഓരോ കേരളീയനും കരുതി. 54 ഇഞ്ചിന്റെ കരുത്ത് അല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്നതിന്റെ കരുത്താണ് വേണ്ടതെന്ന് അദ്ദേഹം കാട്ടിത്തന്നു. സ്മാർട്ട് സിറ്റിയും, കൊച്ചി മെട്രോയും, വിഴിഞ്ഞം തുറമുഖവും എല്ലാം ഉമ്മൻചാണ്ടിയുടെ വികസനങ്ങളാണ്. തുടർ ഭരണം കിട്ടിയപ്പോൾ കേരളത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് സ്വന്തം കുടുംബത്തെ മെച്ചപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മണിപ്പൂരിൽ നടക്കുന്നത് കേന്ദ്രസർക്കാരിന്റെ കലാപമാണ്. അവിടുത്തെ ജനതയെ രണ്ടായി കേന്ദ്രസർക്കാർ വിഭജിച്ചു. മണിപ്പൂരിലെ ഇരു വിഭാഗങ്ങളും രക്ഷകനായി കാണുന്നത് രാഹുൽ ഗാന്ധിയെയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആണ്. സംസ്ഥാനത്തും കേന്ദ്രത്തിന് സമാനമായി മാധ്യമ വേട്ട നടക്കുന്നു. വിമർശിക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നത്. ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി നടന്ന ചാണ്ടിന് അതിലും വലിയ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് ചെയർമാൻ എംഎം ഹസൻ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലക്കുട്ടി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, കെ സി ജോസഫ്, മോൻസ് ജോസഫ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരെ പി സി വിഷ്ണുനാഥ്, അൻവർ സാദത്ത്, ഉമ തോമസ്, റോജി എം ജോൺ, ഷാഫി പറമ്പിൽ നാട്ടകം സുരേഷ് എന്നിവർ സംസാരിച്ചു.
Ernakulam
ഗുണ്ടകളുടെ ഭീഷണി; കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാണിയൂരില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര സ്വദേശി ബാബുവാണ് മരിച്ചത്. ഗുണ്ടകളുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ബാബു എഴുതിയത് എന്ന് കരുതപ്പെടുന്ന കുറിപ്പില്‍ ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവരുടെ മർദനത്തെയും ഭീഷണിയേയും തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.തിരുവാണിയൂരിനടുത്ത് കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേർന്നുള്ള മരത്തില്‍ ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പ്രകാരം, നാട്ടിലെ ഗുണ്ടകളായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബാബു സാക്ഷി പറയാൻ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഈ സംഭവത്തെച്ചൊല്ലി ഹരീഷും (പാപ്പി) മാണിക്യനും ബാബുവിനെ മർദിച്ചു. എന്തുകൊണ്ട് സാക്ഷി പറയാൻ എത്തിയില്ലെന്ന് ചോദിച്ചായിരുന്നു മർദനം. അന്നുതന്നെ ബാബു ഇതുമായി ബന്ധപ്പെട്ട് ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രണ്ട് ഗുണ്ടകള്‍ക്കുമെതിരെ പരാതി നല്‍കി. ബാബുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ. തയ്യാറാക്കുകയും പ്രതികളിലൊരാളായ ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, അതിനുശേഷം ഹരീഷിനെ ജാമ്യത്തില്‍ ഇറക്കുന്നതിനടക്കം ബാബുവും കൂടെയുണ്ടായിരുന്നു. ശേഷം, ഇവർ മൂവരും ഒരുമിച്ച് മദ്യപിച്ചതായും വിവരമുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവർ തന്നെ മർദിച്ചിരുന്നുവെന്നും ഇവർക്ക് അനുകൂലമായി സാക്ഷി പറയാൻ ചെല്ലാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ്. ഇക്കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.
ഹരീഷിനും മാണിക്യനുമെതിരെ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയുടെ എഫ്.ഐ.ആറിന്റെ പുറകില്‍ എഴുതിയ നിലയിലാണ് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kannur
കണ്ണൂരിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം
കണ്ണൂർ: മുഖ്യമന്ത്രിയുടെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.കോഴൂർ കനാല്‍ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്. അക്രമികള്‍ പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമും തീ വെച്ച് നശിപ്പിച്ചു.സിസിടിവി ക്യാമറകള്‍ തകർത്തശേഷമായിരുന്നു ആക്രമണം. ജനല്‍ ചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച് കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. കൊടിതോരണങ്ങള്‍ ആകെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
Kerala
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login