Connect with us
,KIJU

Kerala

പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനതിന് കർണാടക മലയാളി കോൺഗ്രസ്സ്

Avatar

Published

on

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് പുതുപ്പള്ളിയിൽ പ്രചരണം നടത്തി . വാകത്താനം പഞ്ചായത്തിലെ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിക്ക് ശേഷം കെ എം സി യുടെ നേതൃത്വത്തിൽ വീടുകളിൽ കയറി വോട്ട് അഭ്യർത്ഥന നടത്തി. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയതിനു ശേഷമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത് . പ്രചാരണത്തിന് കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ മോണ്ടി മാത്യു , ഡാനിയേൽ ജോൺ , സോമരാജ് , ജിബി കെ ആർ നായർ , ജസ്റ്റിൻ ജെയിംസ് , ടോമി ജോർജ് , കെ എം സി അംഗങ്ങളായ എബിൻ, നിയാസ് , സഖറിയ, ബിജു ,ദീപു , സോണി എന്നിവർ പങ്കെടുത്തു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Published

on

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Advertisement
inner ad

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured