Connect with us
,KIJU

Featured

പുതുപ്പള്ളിയുടെ ജനമനസ്സുകളിലേറി ചാണ്ടി ഉമ്മൻ മുന്നേറുന്നു

Avatar

Published

on

പേടിക്കണ്ടാ സാറേ ധൈര്യമായി പോരെ സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞങ്കിലും പാപ്പാൻ ബിനു ചേട്ടൻ കൂടി ഉറപ്പിച്ച് പറഞ്ഞപ്പോഴാണ് ഗജവീരൻ പുതുപ്പള്ളി സാധുവിൻ്റെ സമീപത്തേക്ക് പഴവുമായി ചാണ്ടി ഉമ്മൻ ചെന്നത്. പ്രശ്നക്കാരനല്ലന്ന് മനസിലായപ്പോൾ പഴം കൊടുക്കൽ കൂടി. അതിനുള്ള സ്നേഹം കൊണ്ടായിരിക്കും ചാണ്ടി ഉമ്മൻ്റെ കൂടെ കുറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സാധു മനസ് കാണിച്ചു.

സൂര്യകാലടി മനയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പുതുപ്പള്ളി സാധുവിന് സ്ഥാനാർത്ഥി ആനയൂട്ട് നടത്തിയത്. വിനായക ചതുർത്ഥിയുടെ ഭാഗമായി മനയിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ ചാണ്ടി ഉമൻ സംസാരിച്ച് നിൽക്കുമ്പോഴാണ് ശങ്കരൻ നമ്പൂതിരി അടുത്തേക്ക് വന്ന് പറഞ്ഞത് ഉമ്മൻ ചാണ്ടിയും ഞാനും അറുപത്തിരണ്ടിൽ സി.എം.എസ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചതാണട്ടോ. പിതാവിൻ്റെ പഴയ ക്ലാസ് മേറ്റിനോട് സന്തോഷം പങ്ക് വച്ച് സ്ഥലത്തുണ്ടായിരുന്നവരോട് വോട്ടും ചോദിച്ച് വേഗത്തിൽ മടങ്ങി.പളളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഇന്നത്തെ പ്രചാരണം. ഞായറാഴ്ച പ്രാർത്ഥനക്ക് എത്തുന്ന വിശ്വാസികളെ നേരിൽ കാണാനാണ് ശ്രമിച്ചത്.

Advertisement
inner ad

വളളിക്കാട്ട് ദേറായിൽ കുർബാനക്ക് ശേഷംപുതുപ്പള്ളി എസ്.എൻ ഡി പി ഓഫീസിൽ എത്തി പ്രസിഡൻ്റ് Km ശശി, സെക്രട്ടറി രമേശ് എന്നിവരെ സന്ദർശിച്ചു. ശേഷം വാഗത്താനം സെൻ്റ് ആദായീസ് ജാക്കോബയ് സുറിയാനി പളളി, വെള്ളൂർ ഇന്ത്യ പെന്തകോസ്റ്റ് ദൈവസഭ, കുറ്റിക്കൽ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മണർക്കാട് ശ്രീ ഭഗവതി ക്ഷേത്രം,സെൻ്റ് ജോർജ് കാത്തലിക് ചർച്ച്, താബോർ വർഷിപ്പ് സെൻറർ എന്നിവിടങ്ങളിലും ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.മഹാ പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് മണർക്കാട് പള്ളി ഇടവക നൽകിയ ആദരവ് കർമ്മത്തിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured