Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ വിജ്ഞാപനം ഇറക്കി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കും. തുടർന്ന് പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 2024 ജനുവരി 20നു മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. എന്നാൽ ഓക്റ്റോബർ അല്ലെങ്കിൽ നവംബർ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ നീക്കം. ഇന്നു തലസ്ഥാനത്തു കൂടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പിന് സജ്ജമാകാൻ കോട്ടയം ജില്ലാ കമ്മിറ്റിക്ക്
നിർദേശം നൽകി.
അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പുതിയൊരാൾ എത്തും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുക്കുകയെന്നത് കണ്ടറിയണം.
Kannur
യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം
കണ്ണൂർ: യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹന് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയ കമ്മറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം.
Ernakulam
കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Featured
നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. നേരത്തെ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് തള്ളിയത്തിനു പിന്നാലെയാണ് ഹൈക്കോടതിയിൽ ജമ്യാപേക്ഷ സമർപ്പിച്ചത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ കസബ പൊലീസാണ് ജയചന്ദ്രനെതിരെ കേസെടുത്തത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login