‘പുഷ്പ’ ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ അല്ലു അർജുന്റെ പുഷ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൻ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
കള്ളക്കടത്തുകാരൻ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.

Related posts

Leave a Comment