ഷൂട്ടിങ്ങിനിടെ മൊബൈൽ ഫോണിനു കർശനനിയന്ത്രണവുമായി ടീം പുഷ്പ

അല്ലു അർജുൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘പുഷ്പ’ യിലെ മർമ്മപ്രധാനമായ കള്ളക്കടത്ത് രംഗം കാക്കിനാട ഷിപ്പിങ് പോർട്ടിൽ പുരോഗമിക്കുകമ്പോഴാണ് അണിയ പ്രവർത്തകർ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നത്. കഴിഞ്ഞ മാസം ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ അപ്രതീക്ഷിതമായി ലീക്ക് ആവുകയും തുടർന്ന് അണിയറ പ്രവർത്തകർ നിയമ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്‌തിരുന്നു.അങ്ങനെ ഒരു സാഹചര്യം നിലനിൽക്കെയാണ് ടീം ഇപ്പോൾ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് .

        ചിത്രത്തിന്റെ എഡിറ്റിംങ്ങും മറ്റും നടക്കുമ്പോൾ ആരും തന്നെ മൊബൈൽ എഡിറ്റിങ് റൂമിലേക്ക് കൊണ്ട് പോകരുത് എന്ന കർശനമായ താക്കിത് അല്ലു അർജുൻ തന്നെ നേരത്തെ ഉന്നയിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റിൽ മൊബൈൽ കർശനമായി നിരോധിച്ചിരിക്കുന്നത്. സെറ്റിൽ മൊബൈൽ ഫോൺ പിടിക്കപ്പെട്ടാൽ നശിപ്പിക്കപ്പെടുകയോ, തിരിച്ചു കിട്ടാത്ത വിധം പിടിച്ചെടുകയോ ചെയ്യും എന്നുള്ള ബോർഡ് കാക്കിനാട പോർട്ടിൽ ഉയർന്നിട്ടുണ്ട്. ഇതിന്റെ ബാക്കിപത്രമായി ഒന്നു രണ്ടു ഫോണുകൾ പിടിച്ചെടുക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്

    ഒരു കള്ളക്കടത്തു പശ്ചാതലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത് . അല്ലു അർജുനാണ് പുഷ്പരാജ് എന്ന പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഫഹദ് ഫാസിൽ പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ രാഷ്മിക മന്ദാനയാണ് അല്ലുവിൻ്റെ നായികയാവുന്നത് 

സുകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ്,മൂട്ടം സെട്ടി മീഡിയ എന്നീ ബാനറുകളിൽ നവീൻ യെർണേനി,വൈരവി ശങ്കർ എന്നിവരാണ് നിർമാണം ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോറോസെക്. എഡിറ്റിങ് കാർത്തിക് ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. രണ്ടു ഭാഗങ്ങളിലായാണ് പുഷ്പ പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ക്രിസ്തുമസിന് പുറത്തിറങ്ങും.

Related posts

Leave a Comment