അഞ്ചു ഭാഷകളിലായി ‘പുഷ്പ’ യിലെ ആദ്യ ഗാനം പുറത്ത്

തെല്ലങ്കാന : അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ആദ്യ ​ഗാനം പുറത്ത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.

സിജു തുറവൂരാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. തമിഴിൽ ബെന്നി ദയാലും തെലുങ്കിൽ ശിവം, കന്നഡത്തിൽ വിജയ് പ്രകാശ്, ഹിന്ദിയിൽ വിശാൽ ദദ്ലാനിയുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ് ചെയ്യുക. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. 2021 ക്രിസ്തുമസിനാകും ചിത്രത്തിന്റെ ആ​ദ്യഭാ​ഗം റിലീസ് ചെയ്യുക. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്.

Related posts

Leave a Comment