പുഷ്കര്‍ ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍ഃ ബിജെപിയിലെ കലഹത്തിനും അന്തഃഛിദ്രങ്ങള്‍ക്കുമൊടുവില്‍ ഉത്തരാഖണ്ഡില്‍ നേതൃമാറ്റം. തിരത് സിങ് റാവത്തിനെ മാറ്റി പകരം പുഷ്കര്‍ ധാമിയെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന്‍റെ സാന്നിധ്യത്തില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ധാമിയെ നേതാവായി തെരഞ്ഞെടുത്തത്. പാര്‍ട്ടി എംഎല്‍എമാരുമായി ധാമി ഗവര്‍ണര്‍ ബേബി റാണി മൗര്യയെ രാജ്ഭവനിലെത്തി മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. നാളെ സത്യ പ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്ന് കന്ദ്ര മന്ത്രി തോമര്‍ അറിയിച്ചു.

Related posts

Leave a Comment