പുറങ്ങ് യുത്ത് കെയര്‍ ബിരിയാണി ചാലഞ്ച് നടത്തി

പൊന്നാനി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സമാഹരിക്കുവാന്‍ പുറങ്ങ് മേഖല യുത്ത് കെയര്‍ ബിരിയാണി ചാലഞ്ച് നടത്തി . അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി.ശ്രീധരന്‍ മാസ്റ്റര്‍ വിതരണം സി.എം.ഹനീഫക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഷെഹീല്‍ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പുറങ്ങ് യുത്ത്‌കെയര്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമായിരുന്നെന്നും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്ന ബോദ്ധ്യം നിറവേറ്റുന്നതാണ് യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തനമെന്നും അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി.ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞുഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.കെ.അഷറഫ്, പഞ്ചായത്ത് മെമ്പര്‍ കെ.കെ.അബ്ദുള്‍ ഗഫൂര്‍, ഒ.സി. സലാഹുദ്ധീന്‍, എ.വി. രൂപേഷ്, എം.വി. റിനില്‍ , ഷാഫി, മഹേഷ്, സി. റജി, ജിബിന്‍ ലാല്‍, സി.ഷെമീം, ഹാരിസ് ബാബു, ജിഷ്ണു, അഹെമാ എന്നിവര്‍ പ്രസംഗിച്ചു.ജനജീവിതം ദുസ്സഹമായ ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ചാലഞ്ചില്‍ ആയിരത്തില്‍ പരം ആളുകള്‍ പങ്കാളിയായി.

Related posts

Leave a Comment