പ്രവാസ ലോകത്ത് വായനയുടെ വസന്തം ഒരുക്കിയ പുന്നക്കൻ മുഹമ്മദലിക്ക് സ്നേഹാദരം.

പഴയങ്ങാടി. പ്രവാസ ലോകത്ത് വായനയുടെ വസന്തം തീർത്ത ചിരന്ത പബ്ലിക്കേഷൻ സാരഥി പുന്നക്കൻ മുഹമ്മദലിക്ക് സ്നേഹാദരം. പഴയങ്ങാടി പ്രസ്‌ ഫോറം ആണ്‌ സ്നേഹാദരം ഒരുക്കിയത്. എം. വിജിൻ എം എൽ. എ. ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പ്രവാസ ലോകത്തെ പ്രതിഭകൾ നമ്മുടെ നാടിന്റെ സമ്പത്താണ്. ഇവർ നടത്തുന്ന ഓരോ പ്രവർത്തങ്ങളും മാതൃക യാണ്. അത് കൊണ്ടു തന്നെ ഇവർക്കുള്ള സ്ഥാനം വളരെ വലുതാണെന്നും എം. വിജിൻ പറഞ്ഞു. പ്രസ്‌ ഫോറം പ്രസിഡന്റ്‌ മഹമൂദ് വാടിക്കൽ അധ്യക്ഷത വഹിച്ചു. ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊ. ബി. മുഹമ്മദ്‌ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സുധീർ വെങ്ങര, പവിത്രൻ കുഞ്ഞിമംഗലം, നികേഷ് താവം, ടി. വി. പദ്മനാഭൻ, എം. കെ. സതീഷ് കുമാർ, പൊങ്കാരൻ ബാലകൃഷ്ണൻ, ദേവരാജൻ ചെങ്ങൽ, എം. ടി. നാസർ എന്നിവർ പ്രസംഗിച്ചു. പുന്നക്കൻ മുഹമ്മദലി മറുപടി പ്രസംഗം നടത്തി.

Related posts

Leave a Comment