വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണം – പുന്നക്കൻ മുഹമ്മദലി

പഴയങ്ങാടി: വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ അടിയന്തരമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു. തോമസ് ഐസക്ക് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ വർദ്ധിപ്പിച്ച പെൻഷൻ ഇതുവരെ നൽകിയില്ലെന്നും, ഉത്തരവാദപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ ഇതുവരെ ഉത്തരവായിട്ടില്ലെന്നുമാണ് പറയുന്നതെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.മുൻ ധനകാര്യ വകുപ്പ് മന്ത്രി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പുതിയ ധനകാര്യ വകുപ്പ് മന്ത്രി വന്നിട്ടും, പുതിയ ബജറ്റ് അവതരിപ്പിച്ചിട്ടും നടപ്പിലാക്കാത്തത് പ്രവാസികളെ കബളിപ്പിക്കലാണെന്ന് സംശയിച്ചാൽ ആരെയും കുറ്റം പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാർ വർദ്ധിപ്പിച്ച പെൻഷൻ അടിയന്തരമായി നൽകാൻ നോർക്ക കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment