പുന്ന നൗഷാദിൻ്റെ രണ്ടാം രക്തസാക്ഷി വാർഷിക ദിനാചരണം ഏങ്ങണ്ടിയൂരിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തി.

പുന്ന നൗഷാദ്‌ രക്തസാക്ഷിത്വ ദിനാചരണം. ഏങ്ങണ്ടിയൂർ :- എസ്.ഡി.പി.ഐ അക്രമത്തിൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷി പുന്ന ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് പുന്ന നൗഷാദിൻ്റെ രണ്ടാം രക്തസാക്ഷി വാർഷിക ദിനാചരണം ഏങ്ങണ്ടിയൂരിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തി. ചേറ്റുവ എം.ഇ.എസ് സെൻ്ററിൽ നടന്ന രക്തസാക്ഷിത്വ വാർഷിക ദിനാചരണ ചടങ്ങ് ഡി.സി.സി മെമ്പർ ഇർഷാദ് കെ.ചേറ്റുവ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അക്ക്ബർ ചേറ്റുവ അദ്യക്ഷത വഹിച്ചു.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് ഷെഹഷാദ് കൊട്ടിലിങ്ങൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി വി.എച്ച് ഷെഹീർ, ദുബായ് ഇൻകാസ് മണ്ഡലം പ്രസിഡൻ്റ് എം.സ് മുനീർ സേട്, എ.എൻആഷിക്ക്, കെ.പി ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഏങ്ങണ്ടിയൂരിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കെ.മധു, ഐൻ.ടി.യു.സി.മണ്ഡലം പ്രസിഡൻ്റ് സി.എസ്.നാരായണൻ, മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഒ.വി.സുനിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.വി സജേഷ്,സി.എ.ബൈജു, ജീവൻ ജയിംസ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment